UPDATES

ട്രെന്‍ഡിങ്ങ്

ഐ എസ്; ‘ബഹ്റൈന്‍ ഗ്രൂപ്പി’ല്‍ എട്ടു മലയാളികളെന്ന് പോലീസ്

ബഹ്റൈനിലെ അല്‍ അന്‍സാര്‍ സെന്ററില്‍ യോഗം ചേര്‍ന്നതുകൊണ്ടാണ് പോലീസ് ഈ സംഘത്തെ ബഹ്റൈന്‍ ഗ്രൂപ്പ് എന്നു പേരിട്ടു വിളിക്കുന്നത്.

ബഹ്റൈനില്‍ രൂപീകരിച്ച ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ സംഘത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ ആഴ്ച തലശ്ശേരിയില്‍ പിടിയിലായ യു കെ ഹംസയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വാണിയമ്പലം സ്വദേശി മനയില്‍ അഷ്റഫ് മൌലവി, പെരുമ്പാവൂരിലെ സഫീര്‍, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബു നീഹാര്‍,വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടിയിലെ ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദീസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പെരിന്തല്‍മണ്ണയില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ഇവര്‍ സിറിയയിലേക്ക് പോകാന്‍ തീരുമാനമെടുത്തത് എന്നും പിന്നീട് പെരുമ്പാവൂര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഈ സംഘം യോഗം ചേര്‍ന്നു എന്നും പോലീസ് പറയുന്നു. ഈ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കണ്ണൂര്‍ ഡി വൈ എസ് പി പിപി സദാനന്ദന്‍ ഡിജിപിക്ക് കൈമാറി.

മലബാറില്‍ ‘ബിന്‍ ലാദന്‍’മാരെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാര്?

ഇവരില്‍ മുഹദ്ദിസടക്കം നാലു പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഫാജിദിന് ചില തടസങ്ങള്‍ കാരണം സിറിയയിലേക്ക് കടക്കാന്‍ സാധിച്ചില്ല എന്നും പോലീസ് പറയുന്നു. ബിരിയാണി ഹംസ എന്നു വിളിക്കുന്ന യു കെ ഹംസയാണ് ഇവര്‍ക്ക് സിറിയയിലേക്ക് കടക്കാനുള്ള സഹായം ചെയ്തു കൊടുത്തത്.

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

ബഹ്റൈനിലെ അല്‍ അന്‍സാര്‍ സെന്ററില്‍ യോഗം ചേര്‍ന്നതുകൊണ്ടാണ് പോലീസ് ഈ സംഘത്തെ ബഹ്റൈന്‍ ഗ്രൂപ്പ് എന്നു പേരിട്ടു വിളിക്കുന്നത്.

ഒക്ടോബര്‍ 26നു ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് അഞ്ചു യുവാക്കളെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. തുര്‍ക്കിയില്‍ നിന്നും പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് തലശേരി സ്വദേശികളായ യു കെ ഹംസ, മനാഫ് എന്നിവര്‍ പിറ്റേന്ന് തന്നെ അറസ്റ്റിലാകുകയും ചെയ്തു.

സിറിയയില്‍ കൊല്ലപ്പെട്ട ‘ഐഎസ് ഭീകരന്‍’ ഷമീര്‍, ഒരു കാലത്ത് വളപട്ടണത്തുകാരുടെ പ്രിയപ്പെട്ട ഷമീര്‍ക്കയായിരുന്നു

ചാലാട് സ്വദേശിയായ ഷഹനാദ്(25), വളപട്ടണം സ്വദേശിയായ റിഷാല്‍(30) പാപ്പിനിശ്ശേരി സ്വദേശി ടി വി ഷമീര്‍(45), മകന്‍ സല്‍മാന്‍(20), മുണ്ടേരി സ്വദേശി മുഹമ്മദ് ഷാമിര്‍(25) എന്നിവര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.

ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?

ഐഎസിലേക്ക് യുവാക്കളുടെ ചേക്കേറല്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍