UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാന്‍ പോലീസ് തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ

തിങ്കളാഴ്ച തൊഗാഡിയയെ അഹമ്മദാബാദില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു

രാജസ്ഥാന്‍ പോലീസ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിഎച്ച്പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. അഹമ്മദബാദില്‍ പത്രസമ്മേളനത്തിനിടെ രാജസ്ഥാന്‍, ഗുജറാത്ത് പോലീസിനെതിരെയാണ് തൊഗാഡിയ പ്രതികരിച്ചത്. പോലീസ് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങരുതെന്നും തൊഗാഡിയ പറഞ്ഞു. ബിജെപി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലെയും പോലിസില്‍ നിന്നുണ്ടാകുന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തൊഗാഡിയ ആരോപണം അഴിച്ചിടുകയായിരുന്നു.
തിങ്കളാഴ്ച തൊഗാഡിയയെ അഹമ്മദാബാദില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. പിന്നീട് രാത്രിയോടെ ബോധരഹിതനായി ഷാഹിബാഗിലെ പാര്‍ക്കില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ രാജസ്ഥാന്‍ പോലീസ് തന്നെ വധിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു. അതേസമയം ഗുജറാത്ത്, രാജഡസ്ഥാന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നിറം മങ്ങിയ തെരഞ്ഞെടുപ്പ് വിജയത്തിന് വിഎച്ച്പിയെ പഴിചാരി ബിജെപിക്കും നരേന്ദ്ര മോദിക്കും അനഭിമതനായ പ്രവീണ്‍ തൊഗാഡിയയെ വിഎച്ച്പി നേതൃത്വത്തില്‍ നിന്നും നീക്കാന്‍ നേരത്തെ ചരട് വലികള്‍ നടന്നിരുന്നു. ഈ പ്രതിസന്ധി അതിജീവിച്ചാണ് അദ്ദേഹം വീണ്ടും സംഘടനയുടെ നേതൃത്വത്തില്‍ എത്തിയത്. ഇതിന് ശേഷം മോദിക്കും രാജസ്ഥാന്‍, ഗുജറാത്ത് ബിജെപി സര്‍ക്കാരുകള്‍ക്കും എതിരേ വിഎച്ച്പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

2015ലെ കേസുമായി ബന്ധപ്പെട്ട് തൊഗാഡിയക്കെതിരേ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാന്‍ പൊലിസ് അഹമ്മദാബാദിലെ വസതിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കാണാതായത്.

പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റും കാണാതാകലും; ബിജെപി-വിഎച്പി പോരിന്റെ പൊട്ടിത്തെറിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍