UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായി വന്നിരുന്ന 65 കാരനായ ജയ്റ്റ്‌ലിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എയിംസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു ശസ്ത്രക്രിയയ്ക്കായി ജയ്റ്റ്‌ലിയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായി വന്നിരുന്ന 65 കാരനായ ജയ്റ്റ്‌ലിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്.

അശുപ്രതി അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അപ്പോളോ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ദന്‍ ഡോ. സന്ദീപ് ഗുലേരിയ ഡോ. രണ്‍ദീപ് ഗുലേരിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

അരോഗ്യനില തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അടുത്തയാഴ്ച നടത്താനിരുന്ന ലണ്ടന്‍ സന്ദര്‍ശനം മാറ്റിയായി ജയ്റ്റ്‌ലി നേരത്തെ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. പത്താമത് ഇന്ത്യ- യുകെ എകണോമിക് ആന്റ് ഫിനാന്‍ഷ്യല്‍ ചര്‍ച്ചകള്‍ക്കായായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. വൃക്ക സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനാവുന്ന വിവരവും ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രമേഹ രോഗ ബാധിതനായിരുന്ന ജയ്റ്റ്‌ലി 2014ല്‍ അമിത വണ്ണം കുറക്കുന്നതിനായുള്ള ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍