UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനാഥത്വത്തില്‍ നിന്നും വേണിയും റാണിയും ഇനി ന്യൂസിലാന്‍റിലേക്ക്

ന്യൂസിലാന്റില്‍ മ്യൂസിക് തെറാപ്പിസ്റ്റായ ഡെറിന്‍ നേപ്പിയര്‍ ഹ്വാകസ് ബേ സ്വദേശിയാണ്

അനാഥത്വത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്താനെത്തിയ അമ്മയ്ക്കൊപ്പം വേണിയും റാണിയും ഇനി ന്യൂസിലാന്റിലേക്ക് പറക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാട് സെന്‍ററില്‍ നിന്നും ന്യൂസിലാന്‍റ് സ്വദേശിയായ ഡെറിന്‍ ലൂയിസ് മെന്‍ണ്ടീസ് എന്ന വനിതയാണ് കഴിഞ്ഞ വര്‍ഷം കുട്ടികളെ ദത്തെടുത്തത്.

ന്യൂസിലാന്റില്‍ മ്യൂസിക് തെറാപ്പിസ്റ്റായ ഡെറിന്‍ നേപ്പിയര്‍ ഹ്വാകസ് ബേ സ്വദേശിയാണ്. കേരളത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുക എന്നുള്ളതായിരുന്നു അവിവാഹിതയായ ഡെറിന്റെ ആഗ്രഹം.

ദത്തെടുക്കല്‍ നിയമ പ്രകാരം കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി ഡെറിന്‍ നല്‍കിയ അപേക്ഷ നഗരസഭ സ്വീകരിക്കുകയും ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്കുകയും ചെയ്തു.  സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ തിരുവനന്തപുരം നഗരസഭ ഓഫീസില്‍ എത്തിയ ആറ് വയസ്സുകാരി വേണിയെയും അഞ്ചു വയസ്സുകാരി റാണിയെയും മേയര്‍ പി കെ പ്രശാന്ത് മിഠായി നല്‍കി സ്വീകരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍