UPDATES

ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്; ഉനയിലെ പുതിയ വിപ്ലവം

അഴിമുഖം പ്രതിനിധി

ഗോവധം ആരോപിച്ച്  ആക്രമിച്ചതിനെതിരെ ഉനയില്‍ നടത്തിയ മഹാ ദളിത് സംഗമത്തിന് പിന്നാലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. തങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളില്‍ പ്രതിഷേധിച്ച് കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറാനൊരുങ്ങുകയാണ് ദളിതര്‍. 50000ല്‍ അധികം പേര്‍ മതം മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞു.ഡിസംബറിനുള്ളില്‍ ബുദ്ധമതം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ അഞ്ച് മഹാ റാലികള്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കും. ഗുജറാത്ത് ദളിത് സങ്കതനാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര, പലന്‍പൂര്‍ നഗരങ്ങളിലായിരിക്കും റാലികള്‍ നടക്കുക.

ഭൂരഹിതരായ എല്ലാ ദളിതര്‍ക്കും 30 ദിവസത്തിനുള്ളില്‍ ഭൂമി നല്‍കണമെന്നാണ് ഉനയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അവസാനിച്ച മഹാദളിത് റാലിക്കൊടുവില്‍ ഉന ദളിത്‌ നേതാവും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സെപ്തംബര്‍ 15 നുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ ദളിതര്‍ റെയില്‍ തടയല്‍ അടക്കമുള്ള പ്രക്ഷോഭ പാതകളിലേക്ക് മാറും എന്നുള്ള മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍