UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമി; വിജയ് രൂപാനിയോ നിതിന്‍ പട്ടേലോ?

അഴിമുഖം പ്രതിനിധി

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധ ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചതോടെ പകരം ആരെന്ന ചോദ്യങ്ങള്‍ ഉയരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് ബിജെപി കടക്കുന്നത്. നിലവിലെ ആരോഗ്യ മന്ത്രിയായ നിതിന്‍ പട്ടേല്‍ ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി എന്നിവരാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍.

പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും പാര്‍ലമെന്ററി സമിതിയും ആനന്ദിബെന്‍ പട്ടേലിന്റെ പകരമെത്തുന്നയാളെ തീരുമാനിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ വിശ്വസ്തയായ ആനന്ദിബെന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്.പാര്‍ട്ടിയുടെ നയങ്ങള്‍ പിന്തുടരാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് രാജിവെയ്ക്കുന്നതെന്നാണ് ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞത്. 75 വയസ് കഴിഞ്ഞവരെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്നാണ് ബിജെപി നയം. അടുത്ത നവംബറില്‍ ആനന്ദിബെന്‍ പട്ടേലിന് ഏഴുപത്തിയഞ്ച് വയസ് പൂര്‍ത്തിയാകൂകയാണ്.

ദളിത് സമൂഹത്തെ സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്ന തരത്തില്‍ നിരവധി ആരോപണങ്ങളാണ് ആനന്ദിബെന്‍ പട്ടേലിന് അടുത്തകാലത്തായി നേരിടേണ്ടി വന്നത്. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് ദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറുന്നത്. ഇതുകൂടാതെ ഹര്‍ദ്ദിക് പട്ടേല്‍ എന്ന് 22കാരന്‍ സൃഷ്ടിച്ച ജനപ്രീതിയും ഗുജറാത്തില്‍ ബിജെപിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലടക്കം സംവരണം ആവശ്യപ്പെട്ട ഹര്‍ദ്ദിക്കിന്റെ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളാണ് ഗുജറാത്തില്‍ നടന്നത്.

എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ ചരടുവലികളാണ് പെട്ടെന്നുള്ള ഈ രാജിക്ക് പുറകിലെന്ന് ആനന്ദിബെന്‍ പട്ടേലിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അവര്‍ അടുത്ത ബന്ധത്തില്‍ അല്ലായിരുന്നുവെന്നും പല കാര്യങ്ങളിലും അത്ര സ്വരച്ചേര്‍ച്ചയിലല്ല പോയിരുന്നതെന്നും സൂചനയുണ്ട്.

അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി മോദിയും അമിത് ഷായുമായും ദൃഡബന്ധം പുലര്‍ത്തുന്നയാളാണ്. ജയിന്‍ സമൂദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന രൂപാനി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ പോലും വലിയ സ്വാധീനം പുലര്‍ത്തിയിരുന്നയാളാണ്.

വടക്കന്‍ ഗുജറാത്തില്‍ നിന്നും വരുന്ന നേതാവായ നിതിന്‍ പട്ടേല്‍ ആനന്ദിബെന്‍ പട്ടേലിനെ പോലെ തന്നെ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ്. പട്ടേല്‍, പട്ടിദാര്‍ നേതാക്കള്‍ സംവരണ പ്രക്ഷോഭങ്ങളുമായി വന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ തലവന്‍ നിതിന്‍ പട്ടേലായിരുന്നു.

വടക്കന്‍ ഗുജറാത്തില്‍ നിന്നും വരുന്ന നേതാവായ നിതിന്‍ പട്ടേല്‍ ആനന്ദിബെന്‍ പട്ടേലിനെ പോലെ തന്നെ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ്. പട്ടേല്‍, പട്ടിദാര്‍ നേതാക്കള്‍ സംവരണ പ്രക്ഷോഭങ്ങളുമായി വന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ തലവന്‍ നിതിന്‍ പട്ടേലായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍