UPDATES

വായിച്ചോ‌

ചിന്നമ്മയ്ക്ക് ജയിലില്‍ കൂട്ട് ആറുപേരെ കൊന്ന സയനൈഡ് മല്ലിക

ജയിലില്‍ ശശികലയുടെ നമ്പര്‍ 9234-ആണ്. എട്ടടി നീളവും 10 അടി വീതിയുമുള്ളതാണ് ജയിലറ

ചിന്നമ്മ വി കെ ശശികലയെ ബാംഗ്ലൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് ആറുപേരെ കൊന്ന സയനൈഡ് മല്ലിക എന്ന തടവുകാരി കഴിയുന്ന ജയില്‍ മുറിയിലാണ്. സയനൈഡ് മല്ലിക സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി ക്ഷേത്രത്തില്‍ വച്ച് പരിചയപ്പെട്ട ആറുപേരെ വിഷംകൊടുത്ത് കൊന്നത്തിന് അജീവാനന്ത ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ബാംഗ്ലൂര്‍ മിററര്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജയിലിലെ ആദ്യ ദിവസം ശശികലയോട് സംസാരിക്കാന്‍ സയനൈഡ് മല്ലിക ആവുന്നത് ശ്രമിച്ചിട്ടും അവര്‍ പ്രതികരിച്ചില്ലെന്നാണ്. പിറ്റേന്ന് സഹതടവുകാരിയോട് പുഞ്ചിരിക്കുകയും പ്രതികരിക്കുകയും ചെയ്തുവെന്നും  മാധ്യമം പറയുന്നു.

ജയിലില്‍ ശശികലയുടെ നമ്പര്‍ 9234-ആണ്. ബുധനാഴ്ച ചൈന്നൈയില്‍ നിന്ന് നേരിട്ട് ബാംഗ്ലൂരില്‍ കാറിലെത്തിയാണ് ശശികല കീഴങ്ങിയത്. നിലത്ത് കിടക്കുവാന്‍ ശശികല ബുദ്ധിമുട്ടുണ്ടായിഎന്നും. കിടക്കവേണമെന്ന അവരുടെ ആവിശ്യം അംഗീകരിച്ചില്ലെന്നുമാണ് വിവരം. എട്ടടി നീളവും 10 അടി വീതിയുമുള്ളതാണ് ജയിലറ.

പോലീസ് ജീപ്പില്‍ കയറുവാനും ശശികല വിസമ്മതിച്ചിരുന്നു. ‘ഞാനൊരു ഒരു കളവുകാരിയല്ല. ഞാന്‍ പോലീസ് ജീപ്പില്‍ ഇരിക്കില്ല. ജയില്‍ മുറിയില്‍ ഞാന്‍ ഇരിക്കും, പക്ഷെ കുറ്റവാളിയെപോലെ തുറന്ന ജീപ്പില്‍ ഇരിക്കില്ല. ഞാന്‍ നടന്നു വന്നോളാം’ എന്ന് ശശികല രോഷത്തോടെ ശശികല ജയില്‍ അധികൃതരോട് പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/oC0Wba

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍