UPDATES

കായികം

നെയ്മര്‍ ബാഴ്സലോണയുമായുള്ള കരാര്‍ 2021 വരെ നീട്ടി

Avatar

അഴിമുഖം പ്രതിനിധി

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ നിലവിലെ തന്റെ ക്ലബ്ബായ ബാഴ്സലോണയുമായുള്ള കരാര്‍ 2021 വരെ നീട്ടി. നെയ്മറിന്റെ ബാഴ്സലോണയുമായുള്ള നിലവിലുള്ള കരാര്‍ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ് താരം മൂന്നു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചത്.

വന്‍ തുകയ്ക്കാണ് നെയ്മറിന്റെ കരാര്‍ ക്ലബ്ബ് പുതിക്കിയിരിക്കുന്നത്. കരാര്‍ പ്രകാരം നെയ്മറിന് അഞ്ച് വര്‍ഷത്തില്‍ ആദ്യത്തെ വര്‍ഷം 1456 കോടി രൂപയും രണ്ടാം വര്‍ഷം 1617 കോടി രൂപയും ബാക്കിയുള്ള മൂന്ന് വര്‍ഷം 1821 കോടി രൂപയുമായിരിക്കും ബാഴ്സയില്‍ താരത്തിന്റെ പ്രതിഫലം.

2013-ലാണ് നെയ്മര്‍ ബാഴ്സയിലെത്തിയത്. നെയ്മര്‍ ഉള്‍പ്പെടുന്ന ബാഴ്സ രണ്ട് ലാലിഗ കിരീടങ്ങളും, രണ്ട് കോപ്പ ഡെല്‍റേയും, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സയില്‍ നെയ്മര്‍ 150 മത്സരങ്ങളില്‍ നിന്ന് 91 ഗോളുകള്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും പാരീസ് സെന്റ് ജര്‍മനുമടക്കം യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകള്‍ നെയ്മറിനെ തങ്ങളുടെ ക്ലബ്ബില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2021-വരെ നെയ്മറെ സ്വന്തമാക്കാന്‍ കഴിയില്ല എന്ന നിരാശയിലാണ് ഇപ്പോള്‍ ഈ ക്ലബ്ബുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍