UPDATES

11,000ത്തിലധികം എന്‍.ജി.ഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

അഴിമുഖം പ്രതിനിധി

രാജ്യത്ത് 11,319 സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ജൂണ്‍ അവസാനത്തോടെ രജിസ്‌ട്രേഷന്‍ പുതുക്കാത്ത സംഘടനകളുടെ അംഗീകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) അഥവാ വിദേശ സംഭാവനാ നിയന്ത്രണ നിയമ പ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവദിച്ച സമയപരിധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. ഈ സംഘടനകള്‍ക്ക് ഇനി വിദേശഫണ്ട് സ്വീകരിക്കാന്‍ കഴിയില്ല.

പട്ടികയില്‍ 50 അനാഥാലയങ്ങളുണ്ട്. നൂറ് കണക്കിന് സ്കൂളുകളും മറ്റ് സ്ഥാപനങ്ങളുമുണ്ട്. 2015ലും 10,000ത്തോളം എന്‍.ജി.ഒകളുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മൂന്ന് വര്‍ഷത്തോളമായി ആദായ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. പല എന്‍.ജി.ഒകളും എഫ്.സി.ആര്‍.എ പ്രകാരം രജിസ്റ്റ്രര്‍ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതോടെ ഇന്ത്യയില്‍ വിദേശഫണ്ട് സ്വീകരിക്കാന്‍ യോഗ്യതയുള്ള സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും എണ്ണം 20,500 ആയി. അതായത് രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിന്‌റെ പകുതിയായി കുറഞ്ഞു. 1976ലെ എഫ്.സി.ആര്‍.എ നിയമപ്രകാരം എല്ലാ എന്‍.ജി.ഒകളും അഞ്ച് വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണം.

മതിയായ രേഖകളില്ലാത്തതിനാല്‍ 1736 എന്‍.ജി.ഒകളുടെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തള്ളിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ രാമകൃഷ്ണ മിഷന്‌റെ ചില സ്ഥാപനങ്ങള്‍, മാത അമൃതാനന്ദമയി മഠം, കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ എട്ട് വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 22,000ത്തിലധികം എന്‍.ജി.ഒകളുടെ ലൈസന്‍സാണ് ഇതുവരെ റദ്ദാക്കിയത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍