UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി എന്‍ജിഒകളും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും

 അഴിമുഖം പ്രതിനിധി

സന്നദ്ധസംഘടനകളുടെ (എന്‍ജിഒ) സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഫണ്ടായി ഒരു കോടി, വിദേശത്തു നിന്നും 10 ലക്ഷം എന്നീ തുകകളില്‍ അധികം സംഭാവന സ്വീകരിക്കുന്ന എന്‍ജിഒകള്‍ സ്വത്തു വെളിപ്പെടുത്തേണ്ടി വരുന്ന തരത്തിലായിരിക്കും നിയമം വരിക. കൂടാതെ ലോക്പാല്‍ നിയമം പ്രകാരം എന്‍ജിഒകളെ പോതുസേവകരുടെ പട്ടികയില്‍പ്പെടുത്തുകയും അതിന്‍പ്രകാരം വര്‍ഷാവര്‍ഷം ബാധ്യതകളുടെ കണക്കുകളും പരസ്യമാക്കേണ്ടി വരികയും ചെയ്യും. നിലവില്‍ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു ഈ നിയമം ബാധകമായിരുന്നത്.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ സംഭാവനയായി ലഭിക്കുന്ന തുക ദുരുപയോഗം ചെയ്യുന്നുവെന്നും രാജ്യത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും രഹസ്യാന്വേഷണവിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് വിദേശത്ത് നിന്നുള്ള സംഭാവനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച 10000 എന്‍ജിഒകളുടെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍