UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിലൈന്‍സിന് വേണ്ടി അനധികൃതമായി റോഡ് കുഴിച്ചു: ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിന് സമീപം ദേശീയപാതയില്‍ സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിന് റോഡ് വെട്ടിപ്പൊളിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് നടപടി

ദേശീയപാത എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി.കെ.മിനിയെ പൊതുമരാമത്ത് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപം ദേശീയപാതയില്‍ കേബിള്‍ ഇടുന്നതിന് റിലൈന്‍സ് കമ്പനി, റോഡ് വെട്ടിപ്പൊളിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 11ന് രാത്രിയില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിക്കുന്നത് നാട്ടുകാര്‍ മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പൊലീസ് ഇടപെട്ട് പണി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍നടപടിയെടുക്കാന്‍ എക്‌സിക്യുട്ടിവ് എഞ്ചിനിയറോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നിയമപ്രകാരം പ്രവര്‍ത്തിച്ചില്ലെന്നും സ്വകാര്യ കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് 12ന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ജോലിക്കാരെ നിയമനടപടിയില്‍ നിന്ന് പൊലീസ് ഒഴിവാക്കിയെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അസി.എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എഞ്ചിനിയര്‍ എന്നിവരെ അറിയിക്കാതെയാണ് റോഡ് കുഴിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ് കുഴിക്കുന്നതിനുള്ള അനുമതി, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ 13നു റദ്ദാക്കിയതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സ്വജനപക്ഷപാതം, കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, കാര്യശേഷിക്കുറവ് തുടങ്ങിയവ ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍