UPDATES

സാക്കിര്‍ നായിക്കിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

അഴിമുഖം പ്രതിനിധി

ഇസ്ലാമിക മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരേ ദേശിയ അന്വേഷണ ഏജന്‍സി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. യുഎപിഎ ആക്ട് പ്രകാരമാണ് സാക്കിര്‍ നായിക്കിനെതിരേ എഫ് ഐ ആര്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം യുവാക്കളെ നിയമലംഘന പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും മതങ്ങള്‍ക്കിടിയില്‍ ശത്രുത പ്രചരിപ്പിക്കുന്നതുമായുള്ള കുറ്റങ്ങളാണ് എഫ് ഐ ആറില്‍ സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം സാക്കിറിന്റെ കീഴിലുള്ള എന്‍ജിഒ സംരംഭമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പത്തു സെന്ററുകളില്‍ എന്‍ ഐ എ റെയ്ഡ് നടത്തുന്നതായി പുതിയ വിവരം പുറത്തുവന്നിട്ടുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സക്കീറിനെ ഉടന്‍ തന്നെ എന്‍ ഐ എ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍