UPDATES

എഡിറ്റര്‍

തീവ്രവാദികളെ പിടിക്കാന്‍ എന്‍ഐഎ ഉര്‍ദു,പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കുന്നു

Avatar

ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ തീവ്രവാദസംഘടനകളുടെ ഇടപെടലുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കുന്നു. 2014ല്‍ പശ്ചിമ ബംഗാള്‍ ബീര്‍ഭും ജില്ലയിലെ ഖഗ്രാഗിലുണ്ടായ സ്ഫോടനത്തോടെയാണ് ഈ ഭാഷകള്‍ അറിഞ്ഞിരിക്കേണ്ടതിന്‍െറ പ്രാധാന്യം ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്.

ഖഗ്രാഗില്‍ നടന്ന സ്ഫോടനത്തിനു ശേഷം പ്രദേശത്തുനിന്ന് ഉര്‍ദുവിലും പേര്‍ഷ്യനിലുമുള്ള നിരവധി ലഘുലേഖകള്‍ കണ്ടെടുത്തിരുന്നു. ഈ ഭാഷകളില്‍ പരിജ്ഞാനമില്ലാതിരുന്നതിനാല്‍ ഇവയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ പുറമേയുള്ള ഭാഷാ വിദഗ്ധനെ സമീപിക്കേണ്ടി വന്നിരുന്നു. ആവശ്യത്തിന് പരിഭാഷകരെ ലഭിക്കാനുള്ള പ്രയാസവും കൂടി കണക്കിലെടുത്ത് എന്‍.ഐ.എ കൊല്‍ക്കത്ത എസ്.പിയായിരുന്ന വിക്രം ഖലാത്തെയാണ് ഉദ്യോഗസ്ഥരെ പേര്‍ഷ്യനും ഉര്‍ദുവും പഠിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് കല്‍ക്കത്ത സര്‍വ്വകലാശാലയ്ക് കത്തെഴുതിയത്.മേയ് മുതല്‍ ഉദ്യോഗസ്ഥര്‍ പരിശീലനത്തിലാണ്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/3MkTwF

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍