UPDATES

എഡിറ്റര്‍

ബോക്കോഹറാം തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ചിബോക് പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ആനന്ദക്കണ്ണീര്‍/വീഡിയോ

Avatar

അഴിമുഖം പ്രതിനിധി

ബോക്കോഹറാം തീവ്രവാദികളില്‍ നിന്ന് മോചനം ലഭിച്ച ചിബോക് പെണ്‍കുട്ടികളുടെയും മാതാപിതാകളുടെയും വികാരനിര്‍ഭരമായ കാഴ്ചകളാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. രണ്ടുവര്‍ഷത്തെ തടവു ജീവതത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികളെ കുടുംബാംഗങ്ങളും സുഹൃത്തുകളും ചേര്‍ന്ന് ആനന്ദനൃത്തം ചവിട്ടിയാണ് സ്വീകരിച്ചത്.

2014-ല്‍ നൈജീരിയയിലെ ചിബോക് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍നിന്നു 270 പെണ്‍കുട്ടികളെയായിരുന്നു ബോക്കോഹറാം തീവ്രവാദികളില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 21 പെണ്‍കുട്ടികളാണ് മോചിതരായിരിക്കുന്നത്.

ജയിലിലായിരുന്ന നാലു തീവ്രവാദികളെ വിട്ടുനല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പെണ്‍കുട്ടികളുടെ മോചനത്തിന് വഴിവച്ചത്. എന്നാലും നൈജീരിയയിലെ നിരവധി പേണ്‍കുട്ടികളാണ് ബോക്കോഹറാം തീവ്രവാദികളുടെ തടവിലുള്ളത്.

അല്‍ജസീറ പുറത്തുവിട്ട ചിബോക് പെണ്‍കുട്ടികളുടെയും മാതാപിതാകളുടെയും വികാരനിര്‍ഭരമായ ആനന്ദനൃത്തം ആരുടെയും കണ്ണു നനയ്ക്കുന്ന ദൃശ്യങ്ങളാണ്. പ്രകൃതിപ്പോലും ആനന്ദാശ്രുകള്‍ പൊഴിച്ചാണ് ഇവരുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ചത്. തങ്ങളുടെ മക്കളെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തെ തടസ്സപ്പെടുത്തുവാന്‍ കോരിച്ചൊരിയുന്ന മഴയ്ക്കുപോലും സാധിച്ചില്ല.

വീഡിയോ കാണുവാന്‍- https://goo.gl/0TsjQO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍