UPDATES

ഡല്‍ഹിയില്‍ നൈജീരിയന്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നൈജീരിയന്‍ യുവതിയാണ് ഇന്നലെ മാനഭംഗത്തിനിരയായത്. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നാല് യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പടുത്തിയത്. 

രാത്രിയില്‍ സഹായം ചോദിച്ച യുവതിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ട് പോയാണ് മാനഭംഗത്തിനിരയാക്കിയത്. അവസാനം വിദേശവനിതയെ മയൂര്‍ വിഹാറിന് സമീപം ഡല്‍ഹിനോയ്ഡഡല്‍ഹി ഫ്‌ലൈ ഓവറില്‍ തള്ളുകയും ചെയ്തു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍