UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു ; കെഎം ഷാജിക്കെതിരെ നികേഷിന്റെ ഹര്‍ജി

അഴിമുഖം പ്രതിനിധി

അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ് കുമാറിന്റെ ഹര്‍ജി. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രപ്രചരിപ്പിച്ചെന്നും ഇസ്‌ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന്  ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും ആരോപിച്ചാണ് നികേഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം പാലായില്‍ വിജയിച്ച കെഎം മാണിക്കെതിരെ എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി മാണി സി കാപ്പനും മണ്ഡലത്തിലെ വോട്ടറായ കെ സി ചാണ്ടിയും ഹര്‍ജി നല്‍കി.  പത്തു വര്‍ഷത്തിലേറെ ജനപ്രതിനിധിയായവര്‍ വൈദ്യുതി,വെള്ളം,വീട്ടുവാടക എന്നീയിനങ്ങളില്‍ കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സേവന ദാതാക്കള്‍ വിശദീകരിക്കുന്ന അധിക സത്യവാങ്മൂലം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. കെ എം മാണി ഇത് നല്‍കിയില്ലെന്നാണ് മാണി സി കാപ്പന്റെ ആരോപണം.

നഷ്ടത്തിലായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസ്സസ്സിംഗ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കെ എം മാണി സ്വാധീനം ഉപയോഗിച്ചു പലരില്‍ നിന്നായി നിക്ഷേപം എത്തിച്ചെന്നും പണം ലഭിച്ചതോടെ അംഗങ്ങള്‍ മാണിക്ക് വോട്ടു ചെയ്‌തെന്നുമാണ് കെ സി ചാണ്ടിയുടെ ഹര്‍ജി.

പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, കെ സി ജോസഫ്,എംഎല്‍എമാരായ പി ബി അബ്ദുല്‍ റസാഖ്,  ആര്‍ രാമചന്ദ്രന്‍, കാരാട്ട് അബ്ദുല്‍ റസാഖ്, ടി എ അഹമ്മദ് കബീര്‍,  അനില്‍ അക്കരെ എന്നിവര്‍ക്കെതിരെയും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍