UPDATES

നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവുമായി പോലീസ്

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവുമായി പോലീസ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ക്യാമ്പില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്നാണ് വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഗ്രനേഡുകള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിക്കാനുള്ള പരിശീലനത്തിന്റെ വിവരങ്ങളും മാവോവാദികളുടെ പരിശീലന ദിനചര്യകളുടെ ലിസ്റ്റുമാണ് ലഭിച്ചിരിക്കുന്നത്.

മാവോവാദികളുടെ പരിശീലന ദിനചര്യ- രാവിലെ 6.50-ന് പേര് വിളിക്കും, 6.50 മുതല്‍ വ്യായാമം, 9 മണിക്ക് പ്രാതല്‍, 9.30 മുതല്‍ പരിശീലനം, 12.30-ന് ഉച്ചഭക്ഷണം, 2.30 മുതല്‍ പാര്‍ട്ടി ക്ലാസ്, 4.30 മുതല്‍ 5.30 വരെ വീണ്ടും പരിശീലനം, 5.30 മുതല്‍ 6.30 വരെ ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനം, രാത്രിയും പാര്‍ട്ടി ക്ലാസ്.

പെന്‍ഡ്രൈവില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പോലീസ് അധികം പുറത്തുവിട്ടിട്ടില്ല. പോലീസ് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍