UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

അതേസമയം എത്ര ദൂരെ നിന്നാണ് വെടി വച്ചിരിക്കുന്നത് എന്ന് ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.

നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് തോക്കുകളില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതെന്നും ഇതില്‍ ഒരു തോക്കുമായി ബാക്കിയുള്ള മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞെന്നുമാണ് മലപ്പുറം കോടതിയില്‍ ഫോറന്‍സിക് സയന്‍സ് ലാബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തണ്ടര്‍ബോള്‍ട്ട് നാല് തോക്കുകളില്‍ നിന്നും മാവോയിസ്റ്റുകള്‍ മൂന്ന് തോക്കുകളില്‍ നിന്നുമാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വെടി വയ്ക്കാനുപയോഗിച്ച തോക്കുകളുടെ പരിശോധന ഒരു വര്‍ഷത്തോളമെടുത്താണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബ് പൂര്‍ത്തിയാക്കിയത്. അതേസമയം എത്ര ദൂരെ നിന്നാണ് വെടി വച്ചിരിക്കുന്നത് എന്ന് ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. മാവോയിസ്റ്റുകളെ പിടികൂടിയ ശേഷം തലയ്ക്ക് വെടി വച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് മാവോയിസ്റ്റ് അനുഭാവികളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആരോപണം. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കുപ്പു ദേവരാജ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍