UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചേച്ചി മരിച്ച അതേ രീതിയില്‍ അനിയത്തിയും; പാലക്കാട് ഒമ്പതു വയസുകാരിയുടെ ആത്മഹത്യയില്‍ ദുരൂഹത

നാലാം ക്ലാസുകാരിയ ശരണ്യയുടെ സഹോദരിയും ഒന്നരമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു

ഒമ്പതു വയസുകാരിയെ ദുരുഹസാഹര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണു പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ശെല്‍വപുരം ഷാജിയുടെ മകള്‍ ശരണ്യയെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പള്ളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

52 ദിവസങ്ങള്‍ക്കു മുമ്പ് ശരണ്യയുടെ സഹോദരി തൃപ്തികയും ഇതേ സ്ഥലത്തു തന്നെ തൂങ്ങി മരിച്ചിരുന്നു. ഈ മരണത്തിലും ദുരൂഹത ഉയര്‍ന്നിരുന്നു. ചേച്ചിക്കു പിന്നാലെ അനിയത്തിയും ഒരേ രീതിയില്‍ തന്നെ മരണപ്പെട്ടിരിക്കുന്നതാണ് ഇപ്പോള്‍ സംശയം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സഹോദരമാരുടെത് ആത്മഹത്യ അല്ല എന്ന നിഗമനമാണ് നാട്ടുകാരില്‍ പലരും ഉയര്‍ത്തുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്യുമെന്നതും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. ഷാജിയും ഭാര്യയും കൂലിപ്പണിക്കായി പുറത്തു പോയിരിക്കുന്ന സമയത്താണ് ശരണ്യയുടെ മരണം നടന്നത്. മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴാണു മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാന്‍ തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണു ബന്ധുക്കളും പറയുന്നത്. ചേച്ചി മരിച്ചതിന്റെ വിഷമം മൂലമാണോ ശരണ്യയും മരിച്ചതെന്ന സംശയവും ഉണ്ട്. എന്നാല്‍ ജനുവരി 12 നു തൃപ്തിക മരിച്ച ദിവസം അപരിചിതനായ ഒരാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതായി ശരണ്യ കണ്ടെന്നു പറയുന്നുണ്ട്.പൊലീസിനു നല്‍കിയ മൊഴിയില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ശരണ്യയുടെ മരണത്തിനു ബന്ധം ഉണ്ടാകുമോയെന്ന സംശയമാണ് ചിലര്‍ പ്രകടിപ്പിക്കുന്നത്. ശരണ്യയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നാണു പൊലീസ് പറയുന്നത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍