UPDATES

വിപണി/സാമ്പത്തികം

തട്ടിച്ച തുകയില്‍ 4299 കോടി നീരവ് മോദിയുടെ നിയന്ത്രണത്തിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സ്വന്തം പേരിലും, ബന്ധുക്കളുടെ പേരിലും തന്റെ ചില സ്ഥാപനങ്ങളുടെയും പേരിലുള്ള ദുബയിലേയും ഹോങ്കോങ്ങിലേയും വ്യാജ കമ്പനികളിലേക്കാണ് ഈ തുക മാറ്റിയതെന്ന് ഇഡി കോടതില്‍

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യവസായി നീരവ് മോദി ലെറ്റര്‍ ഓഫ് അണ്ടര്‍ട്ടേക്കിങ്ങ് പ്രകാരം സ്വന്തമാക്കിയ 6939.84 കോടി രൂപയില്‍ 4299 കോടിയും തന്റെ നിയന്ത്രണത്തിലേക്ക്മാറ്റിയതായി എന്‍ഫോഴ്‌സമെന്റെ് ഡയറക്ടറേറ്റ്. സ്വന്തം പേരിലും, ബന്ധുക്കളുടെ പേരിലും തന്റെ ചിലസ്ഥാപനങ്ങളുടെയും പേരിലുള്ള ദുബയിലേയും ഹോങ്കോങ്ങിലേയും വ്യാജ കമ്പനികളിലേക്കാണ് ഈ തുക മാറ്റിയതെന്നും ഇഡി കോടതിയെ അറിയിച്ചു. നീരവ് മോദിക്കെതിരായി കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

4299 കോടിയില്‍ 1811 കോടി യുഎഇ ആസ്ഥാനമായ വ്യാജകമ്പനികളായ ദിയ ജെംസ് എഫ്‌സെഡ്‌സി, സ്‌പെസിഫിക് ജെംസ്, യൂനിറ്റി ട്രേഡിങ്ങ് കമ്പനി, ട്രി കളേഴ്‌സ് ജെംസ്, യുനിവേഴ്‌സല്‍ ഫൈന്‍ ജ്വല്ലറി, ഹിമാലയന്‍ ട്രേഡര്‍ എഫ്‌സെഡ്‌സി, ഹാമില്‍ചടണ്‍ പ്രഷ്യസ് ട്രേഡേഴ്‌സ്, യുനീക് ഡയമണ്ട് അന്റ് ജ്വല്ലറി എഫ്‌സെഡ്‌സി, വിസ്റ്റ ജ്വല്ലറി എഫ്‌സെഡ്‌സി എന്നിവയിലേക്കാണ് തുക വകമാറ്റിയതെന്നും ഇഡി പറയുന്നു. നീരവ് മോദിയുടെ സഹോദരി പുര്‍വി മോദി, ഭര്‍ത്താവ് മൈനക് മേത്ത, എന്നിവരുമായി ബന്ധപ്പെട്ടവയാണ് ഈ സ്ഥാനങ്ങളെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഇതിനുപുറമേ തട്ടിപ്പുനടത്തിയ ഫണ്ടിന്റെ മറ്റൊരു വിഹിതമായ 2138 കോടി രൂപ ഹോങ്കോങ്ങിലെ തന്റെ കമ്പനികളായ ഔറജെം കമ്പനി, ബ്രില്ല്യന്റ് ഡയമണ്ട്‌സ്, എറ്റേര്‍ണല്‍ ഡയമണ്ട് കോര്‍പ്പറേഷന്‍, സിനോ ട്രേഡര്‍, ഫാന്‍സി ക്രിയേഷന്‍സ്, ഫാന്‍സി ജെംസ് എന്നീവയലേക്ക് മാറ്റയെന്നും 14000 പേജുള്ള കുറ്റപത്രം പറയുന്നു. ഇതിനു പുറമേ 137 കോടിരൂപ ഇന്ത്യയിലുള്ള തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കമാണ് നീരവ് മോദി മാറ്റിയതെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍