UPDATES

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

അഴിമുഖം പ്രതിനിധി

നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിനയ് ശര്‍മ്മയാണു ബുധനാഴ്ചയാണ് ടവ്വല്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഉറക്ക ഗുളിക അമിതമായി കഴിച്ച ശേഷമാണ് വിനയ് ശര്‍മ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. ശര്‍മ്മയുടെ നില അപകടകരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സഹതടവുകാര്‍ ആക്രമിക്കുന്നുവെന്ന് കാണിച്ച് ശര്‍മ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. കേസിലെ മറ്റൊരു പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.

ഡല്‍ഹിയില്‍ 23 കാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയ കേസില്‍ ആറു പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി 13 ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിനു ശേഷം രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍