UPDATES

ചന്ദ്രബോസിന്റെ കൊലപാതകം; മുന്‍വൈരാഗ്യം മൂലമെന്ന് കുറ്റപത്രം

അഴിമുഖം പ്രതിനിധി

വിവാദ വ്യവസായി നിസാം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് പോലീസിന്റെ കുറ്റപത്രം. ഇന്ന് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണസംഘം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. നിസാമിന്റേതടക്കം അസമയത്ത് വരുന്ന വാഹനങ്ങള്‍ തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം. ചന്ദ്രബോസിനെ കൊല്ലുമെന്ന് നിസാം നേരത്തെ ഭീഷണി മുഴക്കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് രാത്രി വൈകി വരുന്ന നിസാമിന്റേതടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതാണ് നിസാമിനെ പ്രകോപിപ്പിച്ചതെന്ന് 15 സാക്ഷികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. 108 സാക്ഷികളും, 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍