UPDATES

വിപണി/സാമ്പത്തികം

കേരളത്തിലേക്കുള്ള നിസ്സാന്‍ കോര്‍പ്പറേഷന്റെ വരവ് പ്രതിസന്ധിയില്‍, വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് കമ്പനി, അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്ത്

കഴിഞ്ഞവര്‍ഷമാണ് നിസ്സാനുമായി ധാരണപത്രം ഒപ്പിട്ടത്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വന്‍ നേട്ടമായി ചൂണ്ടികാണിച്ചതായിരുന്നു കേരളത്തിലേക്കുളള നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ വരവ്. ചെന്നൈയെ മറികടന്ന് കേരളത്തില്‍ നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനായിരുന്നു കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിട്ടത്. എന്നാല്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരിക്കയാണ്. ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒ മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.

കഴിഞ്ഞമാസം 28 നാണ് അതൃപ്തി പ്രകടമാക്കി കോര്‍പ്പേറേഷന്‍ സംസ്ഥാനത്തിന് കത്തയച്ചത്. പദ്ധതി നടപ്പിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി നടപ്പിലായി കിട്ടുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നുമാണ് കത്തിലുള്ളതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ടെക്‌നോപാര്‍ക്കില്‍ എ ഗ്രേഡ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം ഇന്‍ഫോസിസ് ക്യാമ്പസിലായിരുന്നു കമ്പനിക്ക് സ്ഥലം അനുവദിച്ചത്. എന്നാല്‍ വാഗ്ദാനം ചെയതതുപോലെ സ്റ്റാബ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും വേണ്ടെന്ന് വെയ്ക്കാന്‍ റജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറായില്ല. പാട്ടഭൂമി വീണ്ടും പാട്ടം നല്‍കുമ്പോള്‍ ഇത്തരം ഇളവുവകള്‍ നല്‍കാനാവില്ലെന്നായിരുന്നു എന്ന് പറഞ്ഞാണ് വകുപ്പ് ഇളവുകള്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. ഈ വിഷയങ്ങള്‍ കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളെ ആകര്‍ഷിക്കുന്നതിന് പോലും തടസ്സമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രധാന നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. സിങ്കപ്പൂര്‍ വഴി ടോക്കിയോവിലേക്കുള്ള സര്‍വീസ് സില്‍ക്ക് എയര്‍ നിര്‍ത്തിയതോടെ ഇല്ലാതായെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ആണ് നിസ്സാന്റെ ആസ്ഥാനം. ചെന്നൈയെ മറികടന്ന് തിരുവനന്തപുരത്ത് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കി തരുമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണെന്നും കത്തില്‍ പറയുന്നു.

നിസ്സാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ചുവരികയാണെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തിലുള്ളത്. 3000 പേര്‍ക്കും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക പരോക്ഷമായും പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 30 ഏക്കറും പിന്നീട് 40ഏക്കര്‍ സ്ഥലവും കമ്പനിക്ക് നല്‍കാനായിരുന്നു ധാരണ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍