UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലുങ്കാനയില്‍ എന്‍ഐടി വിദ്യാര്‍ഥി ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി മരിച്ചു

സങ്കേത് കുമാര്‍ സുര്യവംശിയെന്ന(22) സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചയ്ക്ക് അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്

തെലുങ്കാന വാറങ്കലിലെ എന്‍ഐടിടിയിലെ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. സങ്കേത് കുമാര്‍ സുര്യവംശിയെന്ന(22) സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചയ്ക്ക് അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ സങ്കേത്, നന്ദാന്ദ് സര്‍വ്വകലാശാലയിലെ പ്രഫസര്‍ സതുരംഗന സൂര്യവംശിയുടെ മകനാണ്.

ഹോസ്റ്റലിന്റെ അഞ്ചാം നിലയിലാണ് സങ്കേതിന്റെ മുറിയും. അവിടെ നിന്ന് ചാടിയ വിദ്യാര്‍ഥിയെ ഗുരുതര പരുക്കകളോട് സഹപാഠികള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു മണിക്കഊറിനകം തന്നെ സങ്കേതിന്റെ ജീവന്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി സങ്കേത് വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്. ചിലര്‍ പറയുന്നത് സങ്കേതിന്റെ അത്മഹത്യക്ക് കാരണം പ്രണയനൈരാശ്യമാണെന്നാണ്‌.

പോലീസ് സങ്കേതിന്റെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടിത്തിന് ശേഷം സങ്കേതിന്റെ മൃതശരീരം മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്‍ര് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍