അഴിമുഖം പ്രതിനിധി
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും വിവിഐപി സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സെക്യൂരിറ്റി ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിതാ അംബാനിക്ക് സുരക്ഷ ഒരുക്കുന്നത്. ഇവര്‍ക്കൊപ്പം പത്ത് സിആര്‍പിഎഫ് കമാന്‍ഡോകളും അകമ്പടി വാഹനവും ഉണ്ടാകും.
ഇന്ത്യന്‍ മുജാഹിദിന്റെ വധഭീഷണിയെ തുടര്‍ന്നാണ് മുകേഷ് അംബാനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇസഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്ക് നല്‍കുന്നത്.