UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേനയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കത്തെഴുതി

ഗിന്നസ് അധികൃതര്‍ക്കെഴുതിയ കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്

ശിവസേനയെ ഗിന്നസ് റെക്കോര്‍ഡിന് പരിഗണക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് നാരായന്‍ റാണെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് കത്തെഴുതി. ഈ കത്ത് നിതേഷ് ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. രസകരമായ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ ഈ കത്തിനും നിതേഷിനും നല്‍കുന്നത്.

മഹരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നു ആവര്‍ത്തിച്ചു നടത്തുന്ന ഭീഷണിയുടെ പേരിലാണ് ശിവസേനയെ ഗിന്നസ് റെക്കോര്‍ഡിന് പരിഗണിക്കണമെന്ന് നിതേഷ് ആവശ്യപ്പെടുന്നത്.

ശിവസേന മഹാരാഷ്ട്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പലതവണയായുള്ള ഉദ്ദവ് താക്കറെയുടെ പ്രഖ്യാപനം കണക്കിലെടുത്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ അവരുടെ പേര് ചേര്‍ക്കണമെന്നത് തങ്ങളുടെ ആഗ്രഹമാണെന്നായിരുന്നു നിതേഷ് അയച്ച കത്തില്‍ പറയുന്നത്. ഒരുപക്ഷേ ഇത്തരത്തിലൊരു റെക്കോര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കുമെന്നും കത്തിലുണ്ട്.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നാരായന്‍ റാണെയുടെ പുത്രനാണ് നിതേഷ്. ബാല്‍ താക്കറെയുടെ കാലത്ത് നാരായണ്‍ റാണെ ശിവസേനയ്ക്ക് ഒപ്പമായിരുന്നു. പിന്നീട് ഉദ്ദവ് താക്കറെയുമായി തെറ്റിയാണ് സേനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.

അതേസമയയം ശിവസേന നിതേഷിനെ പരിഹസിച്ച് രംഗത്തെത്തി. ഞങ്ങളുടെ പാര്‍ട്ടിക്ക് ഇപ്പോള്‍ തന്നെ ഗിന്നസ് റെക്കോര്‍ഡ് ഉണ്ട്. ഒരു ദിവസം ഏറ്റവും അധികം രക്തം(24,200 കുപ്പി) ഒറു രക്തദാന കാമ്പില്‍ നല്‍കിയതിന്റെ പേരിലാണ് ആ ലോക റെക്കോര്‍ഡ്. നിതേഷ് രാഷ്ട്രീയത്തില്‍ ഒരു ശിശുവാണ്. അച്ഛന്റെ പേരല്ലാതെ സ്വന്തമായി ഒരു നിലനില്‍പ്പില്ലാത്ത വ്യക്തി. ശിവസേനയ്ക്ക് നിലവില്‍ തന്നെ ഒരു ഗിന്നസ് റെക്കോര്‍ഡ് ഉള്ള കാര്യം നിതേഷ് അറിയണം. ഞങ്ങളതില്‍ അഭിമാനിക്കുകയും ചെയ്യുന്നു; സേന വക്താവ് മനീഷ ഖയാണ്ടേ പറയുന്നു.

കണ്‍കവ്‌ലി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ നിതേഷ് ഈ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ വൈറലായി മാറുകയും ചെയ്തു. പലതരത്തിലുള്ള കമന്റുകളാണ് നിതേഷിന്റെ ട്വീറ്റിനു വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍