UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2024 മുതല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താം: നിര്‍ദ്ദേശവുമായി നിതി ആയോഗ്

ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരുമെന്നേ ഉള്ളൂ എന്നും നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു.

2024 മുതല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ച് നിതി ആയോഗ്. ഇത് ദേശീയ താല്‍പര്യത്തിന് അനുസൃതമാണെന്നാണ് നിതി ആയോഗിന്റെ വാദം. രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താമെന്നാണ് നിര്‍ദ്ദേശം. ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരുമെന്നേ ഉള്ളൂ എന്നും നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഭരണഘടനാ വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടിയാലോചന നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരണം. 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷ കാലയളവിലേക്കുള്ള അജണ്ടയുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നത്.

2018 മാര്‍ച്ചിനുള്ളില്‍ ഇത് നിര്‍ദ്ദേശം പരിഗണിച്ച് ആവശ്യമായ തീരുമാനം എടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. വര്‍ദ്ധിച്ച തിരഞ്ഞെടുപ്പ് ചിലവ് ചൂണ്ടിക്കാട്ടിയാണ് ഒറ്റ തിരഞ്ഞെടുപ്പ് ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. അദ്ധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്നത് മൂലം അതത് മേഖലകളിലെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നതായി മോദി അഭിപ്രായപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍