UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: സിബിഐ അന്വേഷണമാകാമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ബീഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. സിവാനില്‍ മാധ്യമപ്രവര്‍ത്തകനായ രാജ്ദിയോ രഞ്ജന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് തീരുമാനം.

ബീഹാറില്‍ മഹാജംഗിള്‍ രാജാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്ന് നിതീഷ് പറയുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ നിന്നും ബീഹാറിന് സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 13-നാണ് സിവാനില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിന്റെ ജില്ലാ ബ്യൂറോ തലവനായ രഞ്ജന്‍ വെടിയേറ്റ് മരിച്ചത്.

റെയില്‍വേ സ്റ്റേഷന് സമീപത്തെ ചന്തയില്‍ വച്ച് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍