UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി: സര്‍ക്കാരിന് 131 എംഎല്‍എമാരുടെ പിന്തുണ

നിതിഷിന്റെ നിലപാടിനെതിരെ ജെഡിയുവില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നെങ്കിലും അത് വിശ്വാസവോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല

ബിഹാറില്‍ മഹാസഖ്യം പൊളിച്ച് എന്‍ഡിഎയ്‌ക്കൊപ്പം പോയ നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ജെഡിയു-എന്‍ഡിഎ സഖ്യത്തെ 131 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ആര്‍ജെഡിയ്ക്ക് 80, കോണ്‍ഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ നില. ഇതുകൂടാതെ സിപിഐ(എംഎല്‍)- 3 ഒരു സ്വതന്ത്രന്‍ എന്നിവരും സഭയിലുണ്ട്.

ബഹളമയമായ അന്തരീക്ഷത്തിലായിരുന്നു വിശ്വാസവോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതുമുതല്‍ നിയമസഭ ബഹളത്തില്‍ മുങ്ങി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു. ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന നിതിഷിന്റെ നിലപാടിനെതിരെ ജെഡിയുവില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നെങ്കിലും അത് വിശ്വാസവോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല.

അപ്രതീക്ഷിതമായി മുന്നണി മാറുകയും ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയുമായ നിതീഷിനെതിരെ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വ യാദവ് രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. സഭയില്‍ സംസാരിക്കാന്‍ 40 മിനിറ്റ് ആവശ്യപ്പെട്ട അദ്ദേഹം ബിജെപിക്കൊപ്പം പോകാന്‍ നിതീഷ് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നുവെന്ന് ആരോപിച്ചു. തനിച്ചു മത്സരിച്ചപ്പോഴെല്ലാം നിതീഷിന് കൂടെ ആരെങ്കിലും വേണമായിരുന്നു. ബിജെപിയെയോ ആര്‍ജെഡിയെയോ ജെഡിയു എപ്പോഴും അധികാരം കൈപ്പിടിയിലൊതുക്കാന്‍ ഇപയോഗിച്ചിട്ടുണ്ട്. തന്നെ ചതുരംഗക്കളത്തിലെ കാലാളിനെ പോലെയാണ് ഉപയോഗിച്ചതെന്നും തേജസ്വി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍