UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎല്‍എ ആകാനുള്ള മോഹം ഉപേക്ഷിച്ചുവെന്ന് ചെറിയാന്‍ ഫിലിപ്പ്

അഴിമുഖം പ്രതിനിധി

അഞ്ചാമത് തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചിരിക്കുകയാണെന്ന് ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് ഇ എം എസ് തന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ് റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എം എല്‍ എ ആകാനുള്ള യോഗം ഇല്ലാതെ പോയത്. കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍