UPDATES

യുഡിഎഫിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ധാരണ

അഴിമുഖം പ്രതിനിധി

സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ധാരണയായി. യുഡിഎഫ് നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. നിരാഹാര സമരത്തിലായിരുന്ന എംഎല്‍എമാര്‍ക്ക് ഇന്ന് വൈകിട്ട് സ്വീകരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കാനുള്ള പുനരാലോചന കോണ്‍ഗ്രസ് പാര്‍ലമെന്റെറി യോഗത്തിലാണ് വന്നത്. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് യു ഡി എഫ് നേതൃത്വത്തിന് വിട്ടിരുന്നു. നിരാഹാരസമരം തുടരുന്ന എംഎല്‍എമാര്‍ സമരം അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു

സ്വാശ്രയ വിഷയത്തില്‍ ഏഴ് ദിവസമായി നിരാഹാര സമരത്തിലായിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയതിന് പകരമായി വിടി ബല്‍റാമും, റോജി എം ജോണുമാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. അനൂപ് ജേക്കബിനെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഷാഫിയുടെയും ഹൈബിയുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍