UPDATES

മത്സരിക്കുന്ന കാര്യം ജനങ്ങളും പ്രസ്ഥാനവും തീരുമാനിക്കട്ടേയെന്നു വി എസ്

അഴിമുഖം പ്രതിനിധി

താന്‍ മത്സരിക്കണോ വേണ്ടയോ എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍. തീരുമാനം അതിന്‍റെ സമയത്ത്  ജനങ്ങളുടെയും പ്രസ്ഥാനത്തിന്‍റെയും  അഭിലാഷം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരു നയിക്കണം എന്ന് തീരുമാനിക്കുന്നത് പ്രസ്ഥാനവും ജനങ്ങളും ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസ്ഥാനവും ജനങ്ങളും തീരുമാനിക്കട്ടെ അതിനു ശേഷം അഭിപ്രായം പറയാം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ വിഎസിന്‍റെ പ്രതിനിധ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷംവ്യക്തമാക്കുമെന്ന്  സിപിഐഎം സംസ്ഥാന കമ്മറ്റി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിഎസിന് ഒപ്പമുള്ള ജനവികാരം പാര്‍ട്ടിക്കുള്ള അംഗീകാരമാണെന്നും എല്‍ഡിഎഫിന്‍റെ മുഖ്യമന്ത്രി ആരെന്നുള്ള കാര്യം തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍