UPDATES

വായന/സംസ്കാരം

ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക് ജഞാനപീഠം

ഡാര്‍ സെ ബിച്ചൂരി, സൂരജ്മുഖി അന്ധേരെ കെ, യാരോം കെ യാര്‍, സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

പ്രശസ്ത ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക് ഈ വര്‍ഷത്തെജഞാനപീഠം പുരസ്‌കാരം ഹിന്ദിക്ക് പുറമെ ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. ഡാര്‍ സെ ബിച്ചൂരി, സൂരജ്മുഖി അന്ധേരെ കെ, യാരോം കെ യാര്‍, സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സിന്ദഗിനാമയ്ക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയിരുന്നു. വിവാഹിതയായ സ്ത്രീയുടെ ലൈംഗികതയെക്കുറിച്ച് പറഞ്ഞ മിത്രോ മരജാനി (1966) ആണ് ഏറ്റവും ശ്രദ്ധേയമായ നോവല്‍. ഹഷ്മത് എന്ന പേരിലും എഴുതിയിരുന്നു. നഫീസ, സിക്ക ബാദല്‍ ഗയ, ബാദലോം കെ ഘേരെ തുടങ്ങിയവയാണ് ചെറുകഥകള്‍. 1925 ഫെബ്രുവരി 15ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജറാത്തിലാണ് ജനനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍