UPDATES

വിഎസിനെതിരായ നടപടി താക്കീതില്‍ ഒതുങ്ങി; ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയില്ല

വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി

ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ നടപടി താക്കീതില്‍ ഒതുക്കി. അതേസമയം ബന്ധു വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം. വിഷയത്തില്‍ അന്വേഷണം നേരിടുന്നതിനാലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാത്തത്.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. പ്രായാധിക്യവും പാര്‍ട്ടി ചട്ടങ്ങളും കണക്കിലെടുത്താണ് ഈ ആവശ്യം തള്ളിയത്. അതേസമയം വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് പ്രായം  കണക്കിലെടുത്തെന്ന് വിശദീകരണം.

അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ ഇന്ന് പൂര്‍ത്തിയാകുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം വിഎസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് കരുതിയിരുന്നത്. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും കേന്ദ്ര കമ്മിറ്റി സംസ്ഥന ഘടകത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ വിഎസ് പിന്നീട് ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നാണ് അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍