UPDATES

പ്രേമം പൈറസി; അന്‍വര്‍ റഷീദിനൊപ്പം എന്ന് താരസംഘടന അമ്മ

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്‍റ്റര്‍നെറ്റില്‍ ലഭ്യമായതിനെതിരെ നല്‍കിയ പരാതിയില്‍ മതിയായ അന്വേഷണം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് എല്ലാ സിനിമാ സംഘടനകളില്‍ നിന്നു രാജി വച്ച അന്‍വര്‍ റഷീദിന് പിന്തുണയുമായി അമ്മ അസോസിയേഷന്‍.സൈബര്‍ സെല്ലിലും ഡിവൈഎസ്പിക്കും കൂടാതെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും  പരാതി നല്‍കിയതായി അറിയിച്ച നിര്‍മ്മാതാവ് കാര്യമായ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും രാജി വച്ചിരുന്നു.

നെറ്റില്‍ കോപ്പി ലഭ്യമായതോടെ തിയേറ്ററില്‍ കളക്ഷന്‍ കുറഞ്ഞു എന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.എന്നാല്‍ സംഘടയോട് ആലോചിക്കാതെ രാജി വച്ചത് ശരിയായില്ലെന്ന് നിര്‍മ്മാതാവും ഫെഫ്ക ഭാരവാഹിയുമായ സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.പരാതി കിട്ടിയതിനു ശേഷം കാര്യമായ അന്വേഷണം നടത്തിയതായും അത് അറിയിചിട്ടുണ്ട് എന്നും എന്നാല്‍  അതിവൈകാരികമായാണ് അന്‍വര്‍ റഷീദ് പ്രതികരിച്ചത് എന്താണെന്നു അറിയില്ലെന്ന് ഫെഫ്ക പ്രസിടന്‍റ്റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സിനിമാ വ്യവസായത്തിനെ തകര്‍ക്കുന്ന നടപടികള്‍ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.   

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍