UPDATES

ഒടിച്ചു മടക്കി മുളയില്‍ കെട്ടിയ മൃതദേഹവുമായി 30 കിലോമീറ്റര്‍; ഒഡിഷയില്‍ നിന്നും മറ്റൊരു ദൃശ്യം കൂടി

അഴിമുഖം പ്രതിനിധി

വാഹനം ലഭിക്കാഞ്ഞതിനാല്‍  ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് തോളില്‍ ചുമന്ന  വാര്‍ത്തയുടെ ചൂടാറും മുന്‍പേ ഒഡിഷയില്‍ നിന്നും മറ്റൊന്നു കൂടി പുറത്തെത്തി. ഒരു വനിതയുടെ മൃതദേഹം നടുവിന്റെ ഭാഗം വച്ച് ഒടിച്ചു  മുളംകൊമ്പില്‍ കെട്ടി ചുമന്നു കൊണ്ട് നടക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ട്രെയിന്‍ തട്ടി മരിച്ച സലമാനി ബെഹെറയുടെ മൃതദേഹമാണ് ആശുപത്രി ജീവനക്കാര്‍ അനാദരവോടെ കൈകാര്യം ചെയ്തത്. 

സലമാനി ബെഹെറയുടെ മൃതദേഹം ബാലസോര്‍ ജില്ലയിലെ സോറോവിലുള്ള ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സൗകര്യം ഇല്ലാത്തതിനാല്‍ 30 കിലോമീറ്റര്‍ അകലെയുള്ള ആസ്പത്രിയിലേക്ക് മൃതദേഹം കൊണ്ടു പോകേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് മൃതദേഹം മടക്കി ചാക്കിലാക്കി മുളയില്‍ കെട്ടി റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. വാഹനം ഇല്ലാഞ്ഞതാണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടാവാന്‍ കാരണമായത്. മൃതദേഹത്തോട് അനാദരവ് കാട്ടരുതെന്ന് അധികൃതരോട് അഭ്യര്‍ഥിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല എന്ന് മരിച്ച സ്ത്രീയുടെ മകന്‍ രവീന്ദ്ര ബാരിക്ക് പറയുന്നു. ഈ വിഷയത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍  വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍