UPDATES

വിപണി/സാമ്പത്തികം

ഡിജിറ്റല്‍ ഇക്കോണമിയൊന്നും എവിടെയും എത്തിയില്ല, നോട്ടുനിരോധനത്തിന് ശേഷം അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന

റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങള്‍

നോട്ടുനിരോധനത്തിന്റെ ഫലമായി രാജ്യം ഡിജിറ്റല്‍ എക്കോണമിയിലേക്ക് മാറുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പാളി. നോട്ടുനിരോധനം നടപ്പിലാക്കിയതിന് ശേഷം റിസര്‍വ് ബാങ്ക് അച്ചടിച്ച നോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി രേഖകള്‍. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.

ഭാരതീയ റിസര്‍വ് ബാങ്ക് നോട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡും സെക്യൂരിറ്റി പ്രിന്റിംങ് ആന്റ് മിന്റിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമാണ് രാജ്യത്തെ നോട്ടുകള്‍ അച്ചടിക്കുന്നത്. 2018-19 ല്‍ 2919.1 കോടി കറന്‍സികളാണ ഇവിടെനിന്ന് അച്ചടിച്ചത്. നോട്ടുനിരോധനത്തിന്റെ 2016-17 കാലത്ത് അച്ചടിച്ചതിനെക്കാള്‍ കൂടുതലാണിത്. അച്ചടിച്ച നോട്ടുകളുടെ മുഖവില 7.29 ലക്ഷം കോടിയാണ്. ഇത് മുമ്പ് അച്ചടിച്ചതിനെക്കാള്‍ കൂറവാണ്. 2016 -17 കാലത്ത് ഇത് 13.39 ലക്ഷം കോടിയായിരുന്നു. ഇതിന് കാരണം 2000 ത്തിന്റെ നോട്ടുകള്‍ അച്ചടിക്കേണ്ടിവന്നതാണെന്നാണ് സൂചന.

നോട്ടു രഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അവകാശ വാദങ്ങള്‍ക്കിടയിലും രാജ്യത്തെ കറന്‍സി നോട്ടുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം അച്ചടിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്.

2016-17 ല്‍ 350.4 കോടി എണ്ണം 2000 നോട്ടുകളാണ് അച്ചടിച്ചതെങ്കില്‍ 2017 -18 ല്‍ 15.1 കോടിയായി 2000 നോട്ടുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.7 കോടി എണ്ണ 2000 നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചത്.

രാജ്യത്തെ പുതിയ കറന്‍സികളില്‍ 2016-17 കാലത്ത് 52.3 ശതമാനവും 2000ത്തിന്റെ നോട്ടുകളായിരുന്നു. അത് 2018-19 ല്‍ 1.3 ശതമാനമായി ചുരുങ്ങി. 2016-17 ല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്കിന് 7965 കോടി രൂപയാണ് ചിലവഴിക്കേണ്ടത്. 2,904.3 കോടി നോട്ടുകളാണ് അന്ന് അച്ചടിച്ചത്.

2018-19 ല്‍ 2919.1 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ വേണ്ടി വന്നത് 4811 കോടി രൂപ മാത്രമാണ്. 2000 ത്തിന്റെ നോട്ടുകളുടെ എണ്ണത്തില്‍ കുറവു വന്നതാണ് ഇതിന് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍