UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന: മാഹിക്ക് ഇളവില്ലെന്ന് സുപ്രിംകോടതി

ഇളവ് വിധിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതി

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയില്‍ നിന്നും മാഹിയെ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. വിധിയില്‍ ഇളവ് നല്‍കുന്നത് വിധിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതി ദേശീയ പാതകള്‍ക്ക് സമീപം മദ്യവില്‍പ്പന വേണ്ടെന്ന് വിധിച്ചത്. മാര്‍ച്ച് 31ഓടെ വിധി നടപ്പാക്കപ്പെടണമെന്നും നിര്‍ദ്ദേശിക്കുന്നു. ഒട്ടനവധി മദ്യഷാപ്പുകളുള്ള മാഹി ടൗണില്‍ കോടതി വിധി അനുസരിച്ച് ഏപ്രില്‍ ഒന്നോടെ രണ്ടെണ്ണം മാത്രമാകും ബാക്കിയാകുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍