അഴിമുഖം പ്രതിനിധി
ട്രെയിനില്‍ തത്കാല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡിന്റെ ഫോട്ടോകോപ്പി നല്‍കണമെന്ന നിബന്ധന റെയില്‍വേ സെപ്തംബര്‍ ഒന്നു മുതല്‍ ഒഴിവാക്കുന്നു. റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനം വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇനി ഐഡന്റിറ്റി കാര്‍ഡിന്റേ കോപ്പിയെ നമ്പരോ നല്‍കേണ്ടതില്ലെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ നിലവിലെ സ്ഥിതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡിന്റെ ഫോട്ടോകോപ്പിയുടെ ഒറിജിനല്‍ യാത്ര ചെയ്യുമ്പോള്‍ കൈവശം വച്ചിട്ടില്ലെങ്കില്‍ യാത്രക്കാരന്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് കണക്കാക്കി പിഴ ഈടാക്കുമായിരുന്നു.