UPDATES

ട്രെന്‍ഡിങ്ങ്

ആദായ നികുതി അടയ്ക്കാന്‍ ഇനി ആധാര്‍ മതി; 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല

ധന മേഖലയില്‍ പരിഷ്‌ക്കാരവുമായി മന്ത്രി

അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കി ധനമന്ത്രി ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പാന്‍ കാര്‍ഡ് ഇല്ലാത്തതുകൊണ്ട് നികുതി അടയ്ക്കുന്നതിന് സാധിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രി പറഞ്ഞു.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേറ്റ് നികുതിയില്‍ കുറവു വരുത്തുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റ് നികുതിയില്‍ ഏറ്റവും താഴെ ഉള്ള നിരക്കായ 25 ശതാമാനം നികുതി 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വരെയാക്കിയതായി മന്ത്രി പറഞ്ഞു. 250 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു 25 ശതമാനം നികുതി. അത് കൂടുതല്‍ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് വരെയായി വര്‍ധിപ്പിച്ചു. പ്രത്യക്ഷ നികുതിയില്‍ വര്‍ധനയുണ്ടായതായി മന്ത്രി പറഞ്ഞു. 2014 ല്‍ 6.38 ലക്ഷം കോടിയായിരുന്നത് 2018 ല്‍ 11.37 ലക്ഷം കോടി രൂപയായതായി മന്ത്രി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍