സകല പ്രശ്നങ്ങള്‍ക്കും കാരണം ഒരാള്‍
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തന്റെ മകനുമായ അഖിലേഷ് യാദവുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. അതേസമയം പാര്‍ട്ടിയിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം രാംഗോപാല്‍ യാദവാണെന്നും മുലായം പേരെടുത്ത് പറയാതെ ആരോപിച്ചു.
മുലായം സിംഗും സഹോജരന്‍ ശിവ്പാല്‍ യാദവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. പാര്‍ട്ടിയിലുണ്ടായിരിക്കുന്ന അധികാര തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കും മകനുമിടയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മുലായം വ്യക്തമാക്കിയത്. ഒരേയൊരു വ്യക്തി സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളാണ് പാര്‍ട്ടിയുള്ളത്. അഖിലേഷിനെ ഒരാള്‍ അനാവശ്യമായി പ്രകോപിപ്പിക്കുകയാണ്.
അതേസമയം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന്റെ പേരില്‍ ചില തര്‍ക്കങ്ങളുണ്ട് അതുടന്‍ പരിഹരിക്കും.