UPDATES

വിപണി/സാമ്പത്തികം

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പരിധി നീക്കം ചെയ്തു

രണ്ട് ഘട്ടമായാണ് നിയന്ത്രണം പൂര്‍ണമായും നീക്കം ചെയ്തത്.

ബാങ്കുകളിലെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പരിധി നീക്കം ചെയ്തു. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെയാണ് ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചത്. രണ്ട് ഘട്ടമായാണ് നിയന്ത്രണം പൂര്‍ണമായും നീക്കം ചെയ്തത്.

ഫെബ്രുവരി 20ന് പണം പിന്‍വലിക്കാനുള്ള പരിധി ആഴ്ചയില്‍ 24,000 എന്നത് 50,000 ആക്കിയിരുന്നു. ഈപരിധിയാണ് ഇന്നലെ നീക്കം ചെയ്തിരിക്കുന്നത്. കറന്റ് അക്കൗണ്ടുകള്‍, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ ജനുവരി 30ന് റിസര്‍വ് ബാങ്ക് നീക്കം ചെയ്തതാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയ ആദ്യ കാലത്ത് ഒരുദിവസം പരാമവധി 2500 രൂപ മാത്രമായിരുന്നു പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പിന്നീട് അത് 4500 രൂപയാക്കി ഉയര്‍ത്തി.

ജനുവരിയോടെ ദിനംപ്രതി എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 10,000 രൂപയും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം രൂപയായും ഉയര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍