UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയക്കാര്‍ പറയുന്നത് പോലീസ് കേള്‍ക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ടെന്നും പിണറായി

രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് പോലീസ് കേള്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ നിഷ്പക്ഷമായി തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ, കാപ്പ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. ഇത് സര്‍ക്കാര്‍ നയമല്ലെന്നും ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ക്രമസമാധാനത്തിനൊപ്പം വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും നടപടി വേണം. പോലീസ് സ്‌റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന കുറച്ചുകൂടി കര്‍ക്കശമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട. വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്. സമരക്കാരെ അറസ്റ്റ് ചെയ്യണം. വഴിയാത്ര മുടക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടും പോലീസ് സംസാരിച്ചതുകൊണ്ട പ്രശ്‌നമില്ലന്ന് പറഞ്ഞ പിണറായി നീതി നടപ്പാക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങരുതെന്നും ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍