UPDATES

പുതിയ പാര്‍ട്ടിയില്ലെന്ന് ആം ആദ്മി വിമതവിഭാഗം

അഴിമുഖം പ്രതിനിധി

പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിമത വിഭാഗം വ്യക്തമാക്കി. പാര്‍ട്ടിയില്‍ തുടരാനും പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാനുമാണ് ഉദ്ദേശമെന്ന് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നയിക്കുന്ന വിഭാഗം വ്യക്തമാക്കുന്നു. എഎപി പ്രവര്‍ത്തകരുടെയും വോളന്റിയര്‍മാരുടെയും ദേശീയ യോഗമായ സ്വരാജ് സംവാദ് ഇന്ന് നടക്കാനിരിക്കെയാണ് വിമത വിഭാഗം നയം വ്യക്തമാക്കിയിരിക്കുന്നത്. 

യോഗത്തില്‍ നാലായിരം പേര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിമതവിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും അതിനാല്‍ അതില്‍ പങ്കെടുക്കരുതെന്നും ഔദ്ധ്യോഗിക വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍