UPDATES

എഡിറ്റര്‍

അവധി എടുക്കാതെ 16 വര്‍ഷം; ഹൈദരാബാദിലെ ശുചീകരണ തൊഴിലാളിയുടെ ജീവിതം

Avatar

ടി വെങ്കടയ്യ കഴിഞ്ഞ 16 വര്‍ഷമായി ഒരു അവധിപോലും എടുത്തിട്ടില്ല. ഹൈദരാബാദ് നഗരത്തിലെ ശുചീകരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അവധി ദിവസങ്ങളില്‍ പോലും ജോലിക്കായെത്തും.

അടുത്തിടെയാണ് രാജ്യത്തെ മികച്ച ശുചീകരണ തൊഴിലാളിയ്ക്കുള്ള അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങിയത്. ജോലി ചെയ്യുക എന്നതാണ് തനിക്ക് പ്രധാനം അവാര്‍ഡ് അല്ല എന്നാണ് വെങ്കടയ്യ പറയുന്നത്.

അവധിയെടുക്കുന്നില്ല എന്ന് ഭാര്യയും രണ്ടു മക്കളും പലപ്പോഴും കളിയാക്കാറുണ്ടെങ്കിലും അദ്ദേഹം അതൊന്നും വക വയ്ക്കാറില്ല. ജോലി ചെയ്യുന്നത് ഇഷ്ടമാണെന്നും നല്ല പേര് സമ്പാദിക്കുന്നതു പ്രധാനമാണ് എന്നും വെങ്കടയ്യ പറയുന്നു.

സായിബാബ നഗര്‍ എന്ന ചേരി ശുചിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല എന്ന് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍ ഡോ പി പദ്മ പറയുന്നു. ഇപ്പോള്‍ അത് 100 ശതമാനം ക്ലീന്‍ ഏരിയ ആയിത്തീര്‍ന്നതില്‍ വെങ്കടയ്യയുടെ പങ്ക് വലുതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/5zhhUd

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍