UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമയിലെ ദേശീയഗാനം: എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് സുപ്രിംകോടതി

ദേശീയഗാനത്തിന്റെ പേരില്‍ നിരവധി പേരാണ് സംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തിനിരയായത്‌

തിയറ്ററുകളില്‍ സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ മറ്റും ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വിധി. സിനിമയുടെ വിവരണത്തിന്റെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും കൂടെ പാടേണ്ടതില്ലെന്നുമാണ് വിധിയില്‍ പറയുന്നത്.

കഴിഞ്ഞ നവംബര്‍ 30ന് എല്ല ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കും മുന്നോടിയായി നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഈ വിധിയോടെ ദേശീയതയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ വിവിധ തിയറ്ററുകളില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തവര്‍ക്കും ഈ വിധിയെ ചോദ്യം ചെയ്തവര്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തി.

ഈ വിധിയെ തുടര്‍ന്നാണ് സിനിമയ്ക്കിടയില്‍ ദേശീയഗാനം ആലപിക്കുമ്പോഴും എഴുന്നേറ്റ് നില്‍ക്കണമോയെന്ന ചോദ്യം ഉയര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍