UPDATES

പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താനറിയാതെ ; ഗതാഗതമന്ത്രി

അഴിമുഖം പ്രതിനിധി

പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താന്‍ അറിയാതെ എന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നത് ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഐപിഎസിനോട് താന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് ഇനിമുതല്‍ പെട്രോള്‍ നല്‍കേണ്ടതില്ല എന്ന് ഇന്ധനകമ്പനികള്‍ക്കും പമ്പുകള്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷന്‍ പരിധികളില്‍ ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കാന്‍ ആയിരുന്നു തീരുമാനം. ഇക്കാര്യം സൂച്ചിപ്പിക്കുന്ന ബോര്‍ഡുകള്‍ പമ്പുകളില്‍ സ്ഥാപിക്കും എന്നും പരിശോധനയ്ക്കായി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ അംഗങ്ങള്‍ പമ്പുകളില്‍ ഉണ്ടാവും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍