UPDATES

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. വില്ല്യം സി കാംബെല്‍, സതോഷി ഒമുറെ, യുയു തു എന്നിവര്‍ക്കാണ് പുരസ്‌കാരം. നാടവിര കാരണം ഉണ്ടാകുന്ന അണുബാധയ്ക്ക് എതിരായ പുതിയ ചികിത്സാ രീതിയെ സംബന്ധിച്ച കണ്ടുപിടിത്തത്തിനാണ് കാംബെലിനും ഒമുറെയ്ക്കും നൊബേല്‍ ലഭിച്ചത്. റിവര്‍ ബ്ലൈന്‍ഡ്‌നെസിനും ലിംഫാറ്റിക് ഫൈലേറിയാസിസിനും ഫലപ്രദമായ അവര്‍മെക്റ്റിന്‍ പുതിയ മരുന്ന് ഇരുവരും ചേര്‍ന്ന് കണ്ടുപിടിച്ചിരുന്നു. ഈ മരുന്ന് മറ്റു പരാന്ന രോഗങ്ങളെ തടയുന്നതിനും ഫലപ്രദമായിരുന്നു. മലേറിയ രോഗ ബാധിതരുടെ മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിച്ച മരുന്നായ ആര്‍ടെമൈസിന്‍ കണ്ടുപിടിച്ചതിനാണ് യുയു തൂവിന് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു മരുന്നുകളുടേയും കണ്ടുപിടിത്തം പാരസൈറ്റിക് രോഗങ്ങളുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. മനുഷ്യകുലത്തിന് ഈ കണ്ടുപിടിത്തങ്ങള്‍ നല്‍കിയ ഗുണം കണക്കുകൂട്ടാനാകില്ലെന്ന് നൊബേല്‍ നിര്‍ണയ കമ്മിറ്റി നിരീക്ഷിച്ചു. അയര്‍ലണ്ട്, ജപ്പാന്‍, ചൈന സ്വദേശികളാണ് ഇവര്‍.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍