UPDATES

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. തോമസ് ലിന്‍ഡല്‍, പോള്‍ മോഡ്രിക്, അസീസ് സന്‍കര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കോശങ്ങള്‍ എങ്ങനെയാണ് ഡിഎന്‍എയിലെ കേടുപാടുകള്‍ പരിഹരിക്കുന്നത് എന്നതിനെ കുറിച്ചുള്ള പഠനമാണ് മൂവരും നടത്തിയിരുന്നത്. ജീവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണിത്. ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലിന്‍ഡല്‍ ഗവേഷണം നടത്തുന്നത്. മോഡ്രിക് ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലും പ്രവര്‍ത്തിക്കുന്നുണ്ട്. സന്‍കര്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലീനയിലും പ്രവര്‍ത്തിക്കുന്നു. നൊബെല്‍ പുരസ്‌കാരം നേടുന്ന 29-ാമത്തെ സ്വീഡന്‍കാരനാണ് ലിന്‍ഡല്‍. കോശങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടിസ്ഥാന അറിവ് മൂവരുടേയും പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍