UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ഡിലനൊപ്പം

Avatar

മീര മേനോന്‍

 

Yes, ‘n’ how many years can some people exist
Before they’re allowed to be free?
Yes, ‘n’ how many times can a man turn his head,
Pretending he just doesn’t see?

1963-ല്‍ വന്ന അനശ്വരമായ Blowinin the Wind-ലെ ഈ വരികള്‍ ഇപ്പോഴും വാസ്തവമാണ്. ഇതിനും ഇതുപോലെ ഈ ആധുനികകാല ഗായകകവിയുടെ നിരവധി സൃഷ്ടികള്‍ക്കുമായാണ് ബോബ് ഡിലന്‍ അഥവാ റോബര്‍ട് സിമ്മെര്‍മാന്‍ അഥവാ റോബര്‍ട് മില്‍ക്ക്വുഡ് തോമസ് അഥവാ ബ്ലൈണ്ട് ബോയ് ഗ്രണ്ട് അഥവാ എല്‍സ്റ്റന്‍ ഗുന്‍ അഥവാ ടെദ്മ പോര്‍ടര്‍ ഹൌസ് അഥവാ ലക്കി വിമാരി അഥവാ ബൂ വില്‍ബറി അഥവാ ജാക് ഫ്രോസ്റ്റ് അഥവാ സെര്‍ഗെയ് പെട്രോവ് 2016 ഒക്ടോബര്‍ 13-നു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ പാട്ടെഴുത്തുകാരനായത്. ടോണി മോറിസണ് ശേഷം (1993) സാഹിത്യ നൊബേല്‍ ലഭിക്കുന്ന ആദ്യ അമേരിക്കക്കാരന്‍ മാത്രമല്ല, ഗ്രാമി, ഗോള്‍ഡണ്‍ ഗ്ലോബ്, ഓസ്കാര്‍, പ്രസിഡന്റിന്റെ സ്വാതന്ത്ര്യ പതക്കം, നൊബേല്‍ ഇതെല്ലാം നേടുന്ന ആദ്യ വ്യക്തികൂടിയാണ്.

 

“അമേരിക്കന്‍ സംഗീത പാരമ്പര്യത്തിനുള്ളില്‍ പുതിയ കാവ്യപ്രകാശനങ്ങള്‍ സൃഷ്ടിച്ച’തിന് സ്വീഡിഷ് അക്കാഡമി ഡിലന് സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ അത് അമ്പരപ്പും പതിവില്ലാത്തവിധം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചലനവും ഉണ്ടാക്കി. ചോദ്യങ്ങള്‍ നിരവധിയായിരുന്നു: ഡിലന്റെ സൃഷ്ടികളെ ‘കവിത’ എന്നു വിളിക്കാമോ? സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ മാനദണ്ഡങ്ങളില്‍ ഡിലന്‍ ഉള്‍പ്പെടുമോ? അയാള്‍ ശരിക്കും നൊബേല്‍ അര്‍ഹിക്കുന്നുണ്ടോ?

 

ഈ ചര്‍ച്ചകളും സംശയങ്ങളും പുതിയതല്ല. 1997-ല്‍ ആദ്യമായി ഡിലന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോഴേ ഇതുണ്ടായി. പിന്നീട് 2016 ഒക്ടോബര്‍ 13-വരെ ഡിലന്‍ ആരാധകര്‍ നിരാശപ്പെട്ടുകൊണ്ടേയിരുന്നു.

 

പാട്ടുകാരനും പാട്ടെഴുത്തുകാരന്നുമൊക്കെയായാണ് ജനപ്രിയത എങ്കിലും സാഹിത്യ പുരസ്കാരങ്ങളും ഡിലന് ലഭിച്ചിട്ടുണ്ട്. അസാധാരണമായ കാവ്യശക്തിയുള്ള ഗാനങ്ങള്‍ എഴുതി, അമേരിക്കന്‍ സംസ്കാരത്തിലും ജനപ്രിയ സംഗീതത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയതിന് പുലിറ്റ്സര്‍ സമിതി 2008-ല്‍ പ്രത്യേക സമ്മാനം നല്‍കുകയുണ്ടായി.

 

ഗാനങ്ങള്‍ എന്ന ഗണത്തില്‍പ്പെടുത്തുന്നതിനാല്‍ ഡിലന്റെ രചനകള്‍ മനസിലാക്കണമെങ്കില്‍ അവ പ്രകടിപ്പിക്കേണ്ടതുണ്ട് എന്നു ചില വിമര്‍ശകര്‍ പറയുന്നു. പക്ഷേ അങ്ങനെയെങ്കില്‍ ഡിലന് പുരസ്കാരം ലഭിച്ച അന്നുതന്നെ അന്തരിച്ച മുന്‍ സാഹിത്യ നൊബേല്‍ ജേതാവ് ദാരിയോ ഫോയുടെ(1997) നാടകങ്ങളും അങ്ങനെതന്നെ.

 

ഡിലന്‍ അയാളുടെ കാലഘട്ടത്തിലെ മികച്ച പാട്ടുകാരനായിരുന്നില്ല എന്നത് ശരിയാണ്. അയാള്‍ ഒരു തവളയെപ്പോലെ പൊക്രോം ശബ്ദമുണ്ടാക്കുന്നു എന്നാണ് വിമര്‍ശകര്‍ ആക്ഷേപിക്കുന്നത്. 1971-ല്‍ പ്രസിദ്ധീകരിച്ച പരീക്ഷണകവിതകളുടെ സമാഹാരമായ ‘Tarantula’ ഒഴിച്ചാല്‍ ഡിലന്റെ പേരില്‍ കാര്യമായ കവിത പുസ്തകങ്ങളൊന്നുമില്ല. യു എസ് നോവലെഴുത്തുകാരന്‍ നോര്‍മന്‍ മില്ലര്‍ ഒരിക്കല്‍ പറഞ്ഞപോലെ, “ഡിലന്‍ കവിയാണെങ്കില്‍, ഞാന്‍ ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്.” ഇതെല്ലാം ഉണ്ടെങ്കിലും ,മറ്റ് പല എഴുത്തുകാരും സ്വപ്നം കാണുന്ന അനശ്വരതയാണ് അയാളുടെ വരികള്‍ക്ക് കിട്ടിയത്. ഡിലന്റെ സ്വരം സാമ്പ്രദായികരീതിയില്‍ അത്ര മികച്ചതായിരിക്കില്ല, പക്ഷേ അയാളുടെ വരികള്‍ അങ്ങനെയല്ല, അയാളുടെ തന്നെ വാക്കുകള്‍ ഉപയോഗിച്ചാല്‍, “pussyfoot around or a blind eye tohuman nature.”

 

എഴുതാന്‍ തുടങ്ങിയ കാലം തൊട്ടേ തന്റെ ചുറ്റുപാടുകളെക്കുറിച്ച് ഡീലന് ബോധമുണ്ടായിരുന്നു. 21-ആം വയസുമുതലെ ഡിലന്റെ പാട്ടുകള്‍ അമേരിക്കന്‍ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. പൌരാവകാശ മുന്നേറ്റം, വംശീയത, വിയത്നാം യുദ്ധം, കൂട്ടക്കൊലകള്‍, സാമൂഹ്യ അനീതി അങ്ങനെ തന്റെ ചുറ്റിലുമുള്ള എന്തിനോടും ഡിലന്‍ കണ്ണുകള്‍ തുറന്നുവെച്ചു. വ്യക്തിപരമായ പ്രകാശനം എന്നതിനേക്കാളേറെ പൊതുസ്വീകാര്യമായ വിശ്വാസങ്ങളെയാണ് ആ ഗാനങ്ങള്‍ വെല്ലുവിളിച്ചത്.

 

 

അറുപതുകളുടെ ആദ്യത്തില്‍ തന്റെ ഗാനജീവിതം തുടങ്ങുമ്പോള്‍ റോബര്‍ സിമ്മെര്‍മാന്‍, ബോബ് ഡിലന്‍ എന്ന പേരാണ് സ്വീകരിച്ചത്. ‘നിങ്ങള്‍ നിങ്ങളെ വിളിക്കാന്‍ ആഗ്രഹിക്കുന്നതാണ് നിങ്ങള്‍ നിങ്ങളെ വിളിക്കേണ്ടത്. ഇത് സ്വാതന്ത്ര്യത്തിന്റെ നാടാണ്’ എന്നു തോണിയതിനാല്‍ വെല്‍ഷ് കവി ഡിലന്‍ തോമസിന്റെ പേരില്‍ നിന്നാല്‍ ഈ പേര് സ്വീകരിച്ചത്. മിക്ക കവിതകളിലും ഈ സ്വാതന്ത്ര്യബോധത്തിന്റെ അടിയൊഴുക്കും കാണാം – വേദനയില്‍ നിന്നുള്ള സ്വാതന്ത്ര്യം, പട്ടിണിയില്‍ നിന്നുള്ള സ്വാതന്ത്ര്യം, അനീതിയില്‍ നിന്നുള്ള സ്വാതന്ത്ര്യം, യുദ്ധത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, സംഘര്‍ഷങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം… തന്റെ സംഗീതത്തിലൂടെ ആളുകളിലേക്കെത്താനും പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും കഴിയുമെന്ന് ഡിലന്‍ വിശ്വസിച്ചു. ഒരു കറുത്ത വര്‍ഗക്കാരനെ തല്ലിക്കൊന്ന കൂ ക്ലക്സ് ക്ലാനിലെ രണ്ടു അംഗങ്ങളെ വെറുതെ വിട്ട അനീതിക്കെതിരെ The Death of Emmet Till എന്ന ഗാനത്തിന്റെ അവസാന വരികളില്‍ ഇങ്ങനെ പറയുന്നു,

This song is just a reminder to remind your fellow man
That this kind of thing still lives today in that ghost-robed Ku Klux Klan
But if all of us folks that thinks alike, if we gave all we could give
We could make this great land of ours a greater place to live

 

അന്നുമുതല്‍ ഡിലന്റെ പാട്ടുകള്‍ അയാളുടെ കാലത്തിന്റെ മൂല്യസംഘര്‍ഷങ്ങളെ എടുത്തുകാട്ടി. Beat Generation, Countercultute കാലത്താണ് ഡിലന്റെ സൃഷ്ടികളധികവും. അതുകൊണ്ട് ഒരു Beat സംഗീതജ്ഞന്‍ അല്ലായിരുന്നെങ്കില്‍ ഡിലന്‍ ഒരു Beat കവിയോ counterculture ചിന്തകനോ ആയേനെ. അയാളുടെ പ്രിയ സുഹൃത് അലെന്‍ ഗിന്‍സ്ബെര്‍ഗിനെപ്പോലെ. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശകര്‍ക്ക് കുറെക്കൂടി സാമ്പ്രദായിക നൊബേല്‍ യോഗ്യത കണ്ടെത്താനായേനെ.

 

ആദ്യകാല ഗാനങ്ങളായ The Death of Emmett HillThe Death of Hattie CarrollSubterranean Homesick BluesA Hard Rains A-Gonna FallHurricane, Blowin in the WindKnockin on Heavens DoorThe Times They Are a-ChanginTimes Have Changed അല്ലെങ്കില്‍ ഏറ്റവും പുതിയ Scarlet Town തുടങ്ങി, 80-കളില്‍ തുടങ്ങിയ നിലയ്ക്കാത്ത സംഗീതപരിപാടികള്‍ ആയാലും ഡിലന്‍ ആളുകളുടെ ആഴത്തിലുള്ള വികാരങ്ങളെ സ്പര്‍ശിച്ചു എന്നുമാത്രമല്ല, കേള്‍വിക്കാരെ ഈ സമൂഹത്തിലെ തെറ്റുകളെക്കുറിച്ചും അതിനു എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും ചിന്തിപ്പിച്ചു. അവരുടെ ശീലങ്ങളെയായിരുന്നു അയാള്‍ മാറ്റിയത്. അറുപതുകളിലെ യുവാക്കളുടെ ആദര്‍ശഗീതങ്ങളായി അവ മാറിയതില്‍ അത്ഭുതമില്ല.

 

അപ്പോള്‍ ഡിലന്റെ സൃഷ്ടികള്‍ ശരിക്കും ‘കവിതയാണോ’? Merriam-Webster കവിതയെ ഇങ്ങനെ നിര്‍വ്വചിക്കുന്നു; “അര്‍ത്ഥം, ശബ്ദം, താളം എന്നിവയിലൂടെ ഒരു പ്രത്യേക വൈകാരിക പ്രതികരണം സൃഷ്ടിക്കാനായി സാന്ദ്രീകൃതമായ സാങ്കല്‍പ്പിക ഭാഷ അനുഭൈവിക ബോധം ഭാഷയിലൂടെ രൂപപ്പെടുത്തുന്ന എഴുത്താണ്” കവിത. അതുവെച്ച് നോക്കിയാല്‍ ഡിലന്റെ പാട്ടുകള്‍ കവിതയായി ഗണിക്കപ്പെടാന്‍ അര്‍ഹമാണ്.

 

ഡീലന് പുരസ്കാരം നല്കിയത് ആല്ഫ്രഡ് നൊബേല്‍ പറഞ്ഞ ‘ശരിയായ ദിശയില്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടി ഉണ്ടാക്കിയ വ്യക്തിക്ക്’ നല്കുക എന്ന മാനദണ്ഡത്തെ സാധൂകരിക്കുന്നോ?പ്രത്യേകിച്ചും നൊബേല്‍ മാനദണ്ഡങ്ങളില്‍ സാഹിത്യം വെറും ‘ശുദ്ധ സാഹിത്യ പാഠങ്ങളല്ല, പക്ഷേ, രൂപത്തിലും ശൈലിയിലും സാഹിത്യ മൂല്യമുള്ള മറ്റ് എഴുത്തുകളുമാണ്.’

 

പ്രൊഫസര്‍ ഗോര്‍ഡന്‍ ബാള്‍, ജോണ്‍ ബൌള്‍ദി, അല്ലന്‍ ഗിന്‍സ്ബര്‍ഗ് എന്നിവരുടെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഡിലന്‍ സ്വീഡിഷ് നൊബേല്‍ സമിതിയുടെ ശ്രദ്ധയില്‍ ഇങ്ങനെ ഉള്‍പ്പെടില്ലായിരുന്നു എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ടു അവര്‍ക്ക് നന്ദി.

 

ഡിലന് നോബെലിന് അര്‍ഹതയുണ്ടോ എന്ന തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോള്‍ പക്ഷേ പറയാനുള്ളത് ഡിലന്‍ തന്റെ ഓസ്കാര്‍ നേടിയ പാട്ടില്‍ പറഞ്ഞ പോലെ ‘കാലം മാറിയിരിക്കുന്നു’ എന്നാണ്.

 

എക്കാലത്തും വ്യവസ്ഥാ വിരുദ്ധനായ ഡിലനെപ്പോലൊരാള്‍ എങ്ങനെയാണ് ഈ സമ്മാനത്തോട് പ്രതികരിക്കുക? അത്ഭുതമില്ല, ഈ കുറിപ്പെഴുതുന്നവരെയും കടുത്ത സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ‘പാട്ടും കൂത്തുമായുള്ള മനുഷ്യന്‍’ തന്റെ നേട്ടത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.

 

(മീര മേനോന്‍ കല്‍ക്കത്തയില്‍ താമസിക്കുന്നു. എഴുത്തുകാരി. ഏഷ്യന്‍ ഏജ്, ദി ടെലിഗ്രാഫ് എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകയായിരുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍